കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി

കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ. കഴിഞ്ഞവർഷം ഇതേ സമയം കൊവിഡ് വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് രാജ്യം ചിന്തിച്ചു. ഇപ്പോൾ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യം നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ രാജ്യം കടന്നുപോയ വഴികൾ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. കഴിഞ്ഞ വർഷം ഇതേ മാസമാണ് രാജ്യം ആദ്യമായി ജനത കർഫ്യുവിനെ കുറിച്ച് കേൾക്കുന്നത്. ജനത കർഫ്യു അച്ചടക്കത്തിന്റെ ഉദാഹരണമായി മാറിയെന്നും, തലമുറകൾ ഇക്കാര്യമോർത്ത് അഭിമാനിക്കുമെന്നും പ്രതിമാസ റെഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഉപേക്ഷിച്ച വസ്തുക്കളിൽ നിന്ന് കളിപ്പാട്ടങ്ങൾ നിർമിക്കുന്ന കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിനെ മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു. പഴയ വസ്ത്രങ്ങൾ, പാഴ്ത്തടികൾ, ബാഗുകൾ, ബോക്സുകൾ എന്നിവ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ കളിപ്പാട്ടങ്ങൾ നിർമിക്കുന്നത്. പാവകൾ സുരക്ഷിതവും, വിദ്യാർത്ഥി സൗഹൃദമാണെന്നും ഉറപ്പുവരുത്തുന്നുണ്ട്. അംഗൻവാടി കുട്ടികൾക്കാണ് ഇവ നൽകുന്നത്. മാലിന്യത്തെ സമ്പത്താക്കി മാറ്റാൻ കഴിയുമെന്നതിൽ ഉത്തമ ഉദാഹരണമാണ് സെന്റ് തെരേസാസ് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകീർത്തിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here