എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍

സ്വര്‍ണക്കടത്ത്/ ഡോളര്‍ കടത്ത് കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രഹസ്യ അജണ്ടയെന്ന് സര്‍ക്കാര്‍. ഇ ഡിക്ക് എതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഇ ഡി പുറത്തുവിടുന്നുവെന്നും ആരോപണം. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
ഇ ഡിയുടെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വിവാദ ഓഡിയോയില്‍ അന്വേഷണം ആവശ്യപ്പെട്ടത് ഇ ഡിയാണ്. ഓഡിയോയിലുള്ളതാണ് വനിതാ ഉദ്യോഗസ്ഥരുടെ മൊഴിയിലുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന സ്വപ്നയുടെ മൊഴിയുടെ അധികാരികത പരിശോധിച്ചതായും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബ്ദം തന്റേത് തന്നെയെന്ന് സ്വപ്നയും സ്ഥിരീകരിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
Read Also : സന്ദീപ് നായരുടെ പരാതി; കോടതിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരണം നല്‍കും
എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘ തലവന്‍ പി രാധാകൃഷ്ണന്‍ നിലവില്‍ ക്രൈം ബ്രാഞ്ച് കേസില്‍ പ്രതിയില്ല. അതുകൊണ്ട് ഹര്‍ജി തള്ളിക്കളയണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. നാളെയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ക്രെെം ബ്രാഞ്ച് കേസ് തള്ളണമെന്ന ആവശ്യം കോടതി പരിഗണിക്കുക.
Story Highlights: secretariat, government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here