കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത് 2731 ട്വിറ്റര്‍ അക്കൗണ്ടുകളും 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത് 2731 ട്വിറ്റര്‍ അക്കൗണ്ടുകളെന്ന് കേന്ദ്രസര്‍ക്കാര്‍. 2020 ല്‍ 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു. ഇന്ത്യയുടെ അഖണ്ഡതയെയും മതേതരത്വത്തെയും ബാധിക്കുന്ന അക്കൗണ്ടുകളാണ് പൂട്ടിയത് എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം

ഐടിആക്ട് 69 എ പ്രകാരമായിരുന്നു നടപടി. ഐടി മന്ത്രി സഞ്ജയ് ദത്രെ പാര്‍ലമെന്റിനെ രേഖമൂലം അറിയിച്ചതാണ് ഇക്കാര്യം. 2019 ല്‍ 1041 ട്വിറ്റര്‍ അക്കൗണ്ടുകളായിരുന്നു സര്‍ക്കാറിന്റെ ആവശ്യപ്രകാരം ബ്ലോക്ക് ചെയ്തത്. അതേസമയം ഫെയ്‌സ്ബുക്ക് 2049 അക്കൗണ്ടുകള്‍ 2019 ല്‍ പൂട്ടിയിരുന്നു.

Story Highlights: india Govt asked Twitter to block 2731 URLs in 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top