ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നത്: ശശി തരൂര്‍

ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പ്രസ്താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇത്തരം ഒരു നിലപാട് പ്രതീക്ഷിച്ചില്ല. ഇടതുപക്ഷം ഈ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലൗ ജിഹാദിലെ ജോസ് കെ മാണിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. കേരളത്തിലെ ക്രൈസ്തവരുടെ ആശങ്കയാണ് ജോസ് കെ മാണി പ്രകടിപ്പിച്ചതെന്ന് വി മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയേക്കാള്‍ മുന്നണിയിലെ നേതാവായി ജോസ് കെ മാണി മാറി. എന്നാല്‍ മുഖ്യമന്ത്രിയുടെ വിരട്ടലില്‍ ജോസ് കെ മാണി നിലപാട് മാറ്റിയെന്നും മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ട് മടക്കിയെന്നും വി മുരളീധരന്‍. ജോസ് കെ മാണി ആദ്യം പറഞ്ഞത് സ്വതന്ത്ര അഭിപ്രായമാണെന്നും വി മുരളീധരന്‍ പറഞ്ഞു.

Story Highlights: sashi tharoor, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top