തൊടുപുഴയിലെ ഇടത് സ്ഥാനാർത്ഥിക്ക് കൊവിഡ്

തൊടുപുഴയിലെ ഇടത് സ്ഥാനാർത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം നിർത്തി ആന്റണി ക്വാറന്റീനിൽ പ്രവേശിച്ചു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥിയാണ് ആന്റണി.
കഴിഞ്ഞ ദിവസമാണ് ആന്റണി കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. തൊടുപുഴ ടൗൺ പള്ളിയിൽ ഓശാന തിരുനാൾ കുർബാനയിൽ സംബന്ധിച്ച ശേഷം അദ്ദേഹം നഗരസഭ പ്രദേശങ്ങളിലും മറ്റും കുടുംബയോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇത് കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Story Highlights: Covid 19, assembly election 2021, Thodupuzha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News