അസമിലും ബംഗാളിലും നാളെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം

അസമിലെയും പശ്ചിമ ബംഗാളിലെയും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.
തൃണമുല്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചാരണ തിരക്കിലാണ്. നന്ദിഗ്രാമില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നാളെ വീണ്ടും റോഡ് ഷോയ്ക്ക് എത്തും. അമിത് ഷായുടെയും ബിജെപിയുടെയും ലക്ഷ്യം ബംഗാളില്‍ കലാപം ഉണ്ടാക്കല്‍ ആണെന്ന് ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ടെറിക് ഒബ്രിയാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സോനാ ബംഗാള്‍ മുദ്രാവാക്യം ജനങ്ങളെ കബളിപ്പിക്കാന്‍ ആണ്. ബംഗാളില്‍ ത്യണമൂല്‍ ഭരണത്തിന് അന്ത്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍
ആദ്യ ഘട്ട വോട്ടെടുപ്പില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ സായുധ സേനയെ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളില്‍ വിന്യസിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
മമത ബാനര്‍ജി ഇന്ന് നന്ദിഗ്രാമില്‍ അടക്കം റാലികളില്‍ പങ്കെടുക്കും. ബിജെപിയുടെ അമിത് ഷാ അടക്കമുള്ള പ്രധാന ദേശീയ നേതാക്കള്‍ നാളെ നന്ദിഗ്രാമില്‍ റോഡ് ഷോ നടത്തും. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബംഗാളില്‍ എത്താന്‍ ഇനിയും വൈകും. റാലികള്‍ എപ്രില്‍ ആറിന് ശേഷം മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലെ വോട്ടെടുപ്പ് കഴിയുന്നതിന് മുന്‍പ് ബംഗാളില്‍ പോയാല്‍ തിരിച്ചടി ഉണ്ടാകും എന്ന നിഗമനമാണ് ഇതിന് അടിസ്ഥാനം.
Story Highlights: assam, west bengal, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here