പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം കൊട്ടിക്കലാശിച്ചു

election campaigns West Bengal

പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം കൊട്ടിക്കലാശിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന നന്ദിഗ്രാമിൽ അടക്കം ശക്തമായ പ്രചാരണമാണ് അവസാന ദിവസമായ ഇന്ന് നടന്നത്. ഇന്നലെ മമതാ ബാനർജി വീൽചെയറിൽ റോഡ് ഷോ നടത്തിയ നന്ദിഗ്രാമിൽ ഇന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ, മിഥുൻ ചക്രവർത്തി എന്നിവർ പ്രചാരണത്തിനെത്തി. ശക്തമായ സുരക്ഷാ ക്രമികരണങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്.

രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗളിലെ 30 മണ്ഡലങ്ങളിലെ പ്രചാരണം ഇന്ന് കൊട്ടിക്കലാശിച്ചു. പ്രമുഖ നേതാക്കൾ ജനവിധി തേടുന്ന ഈ ഘട്ടത്തിൽ ശക്തമായ പ്രചരണമാണ് എല്ലാ പാർട്ടികളും അവസാന ദിവസം നടത്തിയത്. നന്ദിഗ്രാമിലാണ് ഈ ഘട്ടത്തിലെ വാശിയേറിയ പോരാട്ടം. മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് സുവേന്ദു അധികാരിയാണ് ഇവിടെ എതിരാളി. പ്രചാരണം അവസാനിയ്ക്കുന്ന ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു തവണ കൂടി ഇവിടെ പ്രചരണം നടത്തി. അഴിമതികൾ ചെയ്ത് കൂട്ടുന്ന തിരക്കിൽ പശ്ചിമ ബംഗാളിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കാൻ മമത ബാനർജി മറന്നതായി അമിത് ഷാ ആരോപിച്ചു.

വീൽ ചെയറിൽ മമതാ ബാനർജിയും വിവിധ ഇടങ്ങളിൽ റോഡ് ഷോകളുടെ ഭാഗമായി. ഒന്നിലധികം റാലികളിലാണ് മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് പശ്ചിമ ബംഗാളിൽ പങ്കെടുത്തത്. ബംഗാളിലെ ജനങ്ങളിലെ കബളിപ്പിയ്ക്കാൻ ബിജെപി ആകില്ലെന്ന് മമതാ ബാനർജി റാലികളിൽ അവകാശപ്പെട്ടു.

Story Highlights: masoor murder case, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top