തെരഞ്ഞെടുപ്പ് സർവേയിൽ വിശ്വാസമില്ല: ധർമജൻ ബോൾഗാട്ടി

election surveys Dharmajan Bolgatty

തെരഞ്ഞെടുപ്പ് സർവേയിൽ വിശ്വാസമില്ലെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായ സിനിമാ താരം ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ജീവിക്കാൻ വേണ്ടി കോമഡി ചെയ്യുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ല. തന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുകയും കുളത്തിലെറിയുകയും ചെയ്യുന്നതായും ധർമജൻ പരാതിപ്പെട്ടു.

സിനിമാതാരം കൂടിയായ ധർമജന്റെ പ്രചാരണ വേദികളിൽ സെൽഫിയെടുക്കാൻ വോട്ടർമാരുടെയും കുട്ടികളുടെയും തിരക്കാണ്. താരപദവി പ്രചാരണത്തിന്റെ വേഗത കൂട്ടിയെന്നും ബാലുശ്ശേരിയിൽ കാറ്റ് മാറി വീശി തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.

Story Highlights: I dont believe in election surveys: Dharmajan Bolgatty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top