ലാവ്‌ലിന്‍ കേസ്: നാളെ തെളിവുകള്‍ ഹാജരാക്കണം; ക്രൈം എഡിറ്റര്‍ക്ക് ഇഡി സമന്‍സ്

ലാവ്ലിന്‍ കേസില്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. നാളെ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍പ് രണ്ടു തവണ ക്രൈം നന്ദകുമാറിനെ വിളിച്ചുവരുത്തി രേഖകള്‍ വാങ്ങിയിരുന്നു. മൂന്നാം തവണയാണ് വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയവര്‍ക്കെതിരെ 2006 ലായിരുന്നു നന്ദകുമാര്‍ ഡിആര്‍ഐക്ക് പരാതി നല്‍കിയത്. ഈ പരാതിയാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.

Story Highlights: lavalin case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top