Advertisement

യുഎഇയില്‍ ഇന്ന് 2289 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

March 30, 2021
Google News 1 minute Read

യുഎഇയില്‍ ഇന്ന് 2289 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് ബാധിച്ച് ആറ് പേരാണ് യുഎഇയില്‍ മരിച്ചത്. ഇതോടെ യുഎഇയിലെ ആകെ കൊവിഡ് മരണസംഖ്യ 1492 ആയി. യുഎഇയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 459360 ആയി. ഇന്ന് 2422 പേര്‍ കൊവിഡ് മുക്തരായതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2,23799 പേര്‍ക്ക് കൂടി കൊവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 37.3 ദശലക്ഷമായതായി അധികൃതര്‍ വ്യക്തമാക്കി. 14715 പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സിലുളളത്. അതിനിടെ കൊവിഡ് വാക്‌സിന്‍ വിതരണം യുഎഇയില്‍ പുരോഗമിക്കുകയാണ്. ഇന്ന് 86942 ഡോസ് വാക്‌സിനാണ് യുഎഇയില്‍ നല്‍കിയത്. ഇതോടെ ആകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകള്‍ 82 ലക്ഷം കടന്നു.

Story Highlights: UAE reports 2289 Covid-19 cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here