മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ അനുസരണയുള്ള കുട്ടി: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ അനുസരണയുള്ള കുട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഡിയും സംസ്ഥാന സര്‍ക്കാരും പരസ്പരം കേസെടുത്ത് കളിക്കുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം മരവിപ്പിച്ചു. സിപിഐഎം- ബിജെപി കൂട്ടുകെട്ടാണ് കേസ് അന്വേഷണം മുടങ്ങാന്‍ കാരണമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
കേരളത്തിലെ പ്രതിപക്ഷത്തെപ്പറ്റി സംസാരിക്കുമ്പോള്‍ മാത്രമേ പിണറായി വിജയന് ശൗര്യം ഉണ്ടാകാറുള്ളൂ. മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ് മരവിച്ചിരിക്കുകയാണ്. ഇഡിയും സംസ്ഥാന സര്‍ക്കാരും പരസ്പരം കേസെടുത്ത് തമാശ കളിക്കുകയാണ്. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള കൂട്ടുകെട്ടാണ് ഈ കേസുകള്‍ ഒന്നും മുന്നോട്ടുപോകാതിരിക്കുന്നതിന് കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here