Advertisement

ഇരട്ടവോട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

March 31, 2021
Google News 2 minutes Read

ഇരട്ടവോട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് ‘ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്‌സൈറ്റിലൂടെ(www.operationtwins.com) പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.

ഒന്നിലധികം വോട്ടുള്ളവരുടെ വിവരങ്ങൾ രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇരട്ടവോട്ട് സംബന്ധിച്ച ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇരട്ടവോട്ടുള്ളവരിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിർദേശം തമാശയാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരമം. ഒന്നിലധികം വോട്ടുള്ളവരെ കണ്ടെത്താൻ ബിഎൽഒമാർ മാത്രം വിചാരിച്ചാൽ നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Story Highlights: ramesh chennithala, twin vote

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here