Advertisement

കാർഷിക നിയമങ്ങൾ: സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു

March 31, 2021
Google News 1 minute Read
Journalist Siddique Kappan case, Supreme Court, KUWJ

കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബുധനാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതിയിൽ സമർപ്പിച്ചതിനാൽ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.

റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി 86 ഓളം വരുന്ന കർഷക സംഘടനകളുമായി മൂന്നംഗ സമിതി ചർച്ച നടത്തിയിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരും കേന്ദ്ര സർക്കാറും പലവട്ടം നടത്തിയ ചർച്ചകൾ ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ ജനുവരിയിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് വിഷയം പഠിക്കാൻ സമിതിയെ നിയോഗിച്ചത്.

Story Highlights: SC-appointed committee submits report on farm laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here