Advertisement

സ്പേസ് എക്സിന്റെ ചൊവ്വ പേടകം വീണ്ടും പൊട്ടിത്തെറിച്ചു; ദുരന്തം സംഭവിച്ചത് ലാൻഡിങ് സമയത്തെന്ന് റിപ്പോർട്ടുകൾ

March 31, 2021
Google News 8 minutes Read

വിജയകരമായി വിക്ഷേപിച്ച സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് (എസ്എൻ 11) പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. ലഭ്യമായ റിപ്പോർട്ടുകൾ പറയുന്നത് ലാൻഡിങ്ങിനിടെ പൊട്ടിത്തെറിച്ചുവെന്നാണ്. സ്പേസ് എക്സിന്റെ അടുത്ത തലമുറ സ്റ്റാർഷിപ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ചൊവ്വാഴ്ചയാണ് പരീക്ഷിച്ചത്. തൊട്ടു മുൻപ് നടന്ന മൂന്ന് പരീക്ഷണത്തിലും ലാൻഡിങ് ശ്രമത്തിൽ തന്നെയാണ് പൊട്ടിത്തെറിച്ചത്. എന്നാൽ, എസ്എൻ 10 പരീക്ഷണത്തിൽ ലാൻഡ് ചെയ്ത് മിനിട്ടുകൾക്ക് ശേഷമാണ് ദുരന്തം സംഭവിച്ചത്.

സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിൽ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് റോക്കറ്റ് പരാജയപ്പെട്ടുവെന്ന് എൻജിനീയർമാർ അറിയിച്ചു. ലാൻഡിങ്ങിനിടെ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് റോക്കറ്റിന്റെ ഫ്ലൈറ്റ് ടെസ്റ്റിന്റെ വെബ്‌കാസ്റ്റിൽ സ്പേസ് എക്സ് വക്താവ് പറഞ്ഞു.

പേടകത്തിന്റെ ലാൻഡിങ് കാണാൻ ബുദ്ധിമുട്ടായിരുന്നു. മൂടൽ മഞ്ഞ് കാരണം കൃത്യമായ വീഡിയോ പകർത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ലാൻഡിങ് സൈറ്റിൽ നിന്ന് 8 കിലോമീറ്റർ അകലെ നിന്നുവരെ പേടകത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്.

”എൻജിൻ 2 ന് ടേക്ക് ഓഫിൽ പ്രശ്നങ്ങളുണ്ടെന്നാണ് തോന്നുന്നത്. ലാൻഡിങ് ബേൺ സമയത്ത് ഓപ്പറേറ്റിങ് ചേംബർ കൃത്യമായ മർദ്ദത്തിൽ എത്തിയില്ല”. എസ്എൻ 11 ന്റെ പരീക്ഷണത്തിനു ശേഷം എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു. ലാൻഡിങ് ബേൺ ആരംഭിച്ചതിന് തൊട്ടുപിന്നാലെ എന്തോ ഒരു പ്രധാന കാര്യം സംഭവിച്ചെന്നും മസ്‌ക് പറഞ്ഞു.

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ട് പോകാനുള്ള സ്പേസ് എക്സിന്റെ പേടകം സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിക്കുന്നത് പുതിയ സംഭവമല്ല. ഡിസംബർ 9 നും ഫെബ്രുവരിയിലും ഈ മാസം ആദ്യവും പരീക്ഷണ വിക്ഷേപണത്തിനിടെ സ്റ്റാർഷിപ്പിന്റെ പ്രോട്ടോടൈപ്പ് തീപിടിച്ച് തകർന്നിരുന്നു.

Story Highlights: SpaceX Starship SN 11 Test Flight Soars High and Explodes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here