യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് എതിരെ കേസ്

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് എതിരെ കേസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക പദവി ഉപയോഗിച്ചെന്നാണ് പരാതി. ഐ.പി.സി 170 പ്രകാരവും ജനപ്രാതിനിധ്യനിയമം 124 b പ്രകാരവും ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.
തെരഞ്ഞെടുപ്പിന് ഐഎഎഎസ് പദവി ഉപയോഗിച്ചെന്ന് റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ എൽഡിഎഫ് നൽകിയ പരാതിയിൽ സരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടിസ് അയച്ചിരുന്നു. സിവിൽ സർവീസിലിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ചതാണോ, രാജി വച്ചതാണോ എന്ന് കൃത്യമായി രേഖപ്പെടുത്താതെ ഔദ്യോഗിക പദവി ഉപയോഗിക്കരുതെന്നാണ് ചട്ടം. താനല്ല പ്രവർത്തകരാണ് ബോർഡും പോസ്റ്ററും തയാറാക്കിയതെന്നായിരുന്നു സരിൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണം.
Story Highlights: p sarin, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here