ബുദ്ധന്റെ രൂപത്തിൽ ഡോണൾഡ് ട്രംപിന്റെ പ്രതിമ നിർമിച്ച് ചൈനീസ് കമ്പനി

ശ്രീ ബുദ്ധന്റെ രൂപത്തിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിമ നിർമിച്ച് ചൈനീസ് കമ്പനി. ഫർണിച്ചർ നിർമ്മാതാക്കളായ ഹോങ് ജിൻഷിയാണ് പ്രതിമ നിർമിച്ചത്. ബുദ്ധനെ പോലെ ധ്യാനിക്കുന്ന പ്രതിമയാണ് നിർമിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ട്രംപിന്റ്റെ 250 പ്രതിമകളാണ് കമ്പനി നിർമിച്ചിരിക്കുന്നത്. ട്രംപിന്റെ 200 പ്രതിമകളുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് ചൈനീസ് കമ്പനി അറിയിച്ചു. 4.6 മീറ്റർ വലിപ്പമുള്ള പ്രതിമക്ക് 3999 യുവാനും(44,707 രൂപ)1.6 മീറ്റർ വലിപ്പമുള്ളതിന് 999 യുവാനും (11,168 രൂപ ) ആണ് വില.
‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന വാചകമാണ് ട്രംപിന്റെ വാചകമാണ് പ്രതിമ നിർമ്മിക്കാൻ പ്രചോദനമെന്ന് കമ്പനി ഉടമ പറഞ്ഞു. ചൈനീസ് ഉൽപ്പന്നങ്ങളിൽ ഈ ആശയം സംയോജിപ്പിക്കുകയാണ് ലക്ഷ്യം. ട്രംപ് പ്രതിമകൾ കണ്ടാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. എങ്കിലും അദ്ദേഹത്തിന് പ്രതിമകളിലൊന്ന് സമ്മാനിക്കുമെന്ന് ശില്പി അറിയിച്ചു. ഈ രീതിയിൽ ധ്യാനിക്കുന്നത് ട്രംപിന് ഗുണകരമാകുമെന്നും ശില്പി പറയുന്നു.
ട്രംപ് പ്രതിമകൾ കണ്ടാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. എങ്കിലും അദ്ദേഹത്തിന് പ്രതിമകളിലൊന്ന് സമ്മാനിക്കുമെന്ന് ശില്പി അറിയിച്ചു. ഈ രീതിയിൽ ധ്യാനിക്കുന്നത് ട്രംപിന് ഗുണകരമാകുമെന്നും ശില്പി പറയുന്നു.
Story Highlights: Chinese Furniture Maker Creates Statues Of Donald Trump Dressed In Buddhist Robes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here