കേരളത്തിന്റെ വികസനം അട്ടിമറിച്ചത് സിപിഐഎം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തിന്റെ സര്‍വ വികസനവും അട്ടിമറിച്ചശേഷം സ്വയം വികസന നായകനെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍ ചെകുത്താന്‍ വേദം ഓതുന്നതാണ് ഓര്‍മവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കമ്പ്യൂട്ടര്‍ വത്കരണത്തിന് എതിരെ സമരം ചെയ്തതും കമ്പ്യൂട്ടര്‍ തല്ലിത്തകര്‍ത്തതും സിപിഐഎമ്മാണ്. അതേ സിപിഐഎമ്മാണ് ഐടി സാങ്കേതിക വിദ്യയുടെ അനന്തസാധ്യകള്‍ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസിനും മറ്റുരാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ സൈബര്‍പ്പട രൂപീകരിച്ചത്. ട്രാക്ടറിനെതിരായും, സ്വകാര്യ കോളജുകള്‍ക്കെതിരായും, നെടുമ്പാശ്ശേരി-കണ്ണൂര്‍ വിമാനത്താളങ്ങള്‍ക്കെതിരെയും കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖ പദ്ധതി, നാലുവരി പാതവികസനം, ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ എന്നിവയ്ക്കെതിരെയും സമരം ചെയ്തത് സിപിഐഎമ്മാണ്. വികസന വിരോധിയെന്ന പട്ടം ചേരുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മാത്രമാണ്. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് എന്നും തടസം നിന്നത് സിപിഐഎമ്മാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ ഇന്നീകാണുന്ന എല്ലാ വികസനവും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്നതാണ്. കാസര്‍ഗോഡ് ഭാരത് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ മുതല്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേയ്സ് സെന്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും കോണ്‍ഗ്രസിന്റെ സംഭാവനയാണ്. വികസന രംഗത്ത് ഒന്നും നിര്‍മിക്കാതെ എല്ലാം തകര്‍ത്തവരാണ് സിപിഐഎമ്മുകാരെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights: Mullappally Ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top