സൂയസ് പ്രതിസന്ധിയുടെ ബഹിരാകാശ ചിത്രങ്ങൾ പങ്കുവെച്ച് നാസ

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയായ സൂയസ് കനാലിന് കുറുകെ ചരക്കുകപ്പലായ ‘എവർ ഗിവൺ’ കുടുങ്ങി കിടന്നത് ഒരാഴ്‌ചയോളമാണ്. 6 ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ടൺ കണക്കിന് മണൽ നീക്കിയും ലോഡ് ഇറക്കിയും ടഗ് ബോട്ടുകളാൽ കെട്ടിവലിച്ചും കപ്പലിനെ രക്ഷപെടുത്താൻ സാധിച്ചത്. ഇത്രയും നാൾ കനാലിന് ഇരുവശവും കപ്പലുകൾ കാത്തുകെട്ടി കിടന്നത് ലോകം ഇതുവരെ കാണാത്ത കപ്പൽ കുരുക്കിനാണ് കാഴ്ചയൊരുക്കിയത്.

300 കപ്പലുകൾ സൂയസ് പ്രതിസന്ധി അവസാനിക്കുന്നതും പ്രതീക്ഷിച്ച് ഇരുവശങ്ങളിലും കാത്തുകിടന്നിരുന്നു. ഷിപ് ട്രാഫിക് ജാമിന്റെ ബഹിരാകാശത്തു നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കൻ ഗവേഷണ ഏജൻസിയായ നാസ. രാത്രിയിൽ പകർത്തിയ മൂന്ന് ദൃശ്യങ്ങളാണ് നാസ പങ്കുവെച്ചത്.

ഫെബ്രുവരി ഒന്നിലെ സാധാരണ ഗതിയിലെ ചിത്രം, കപ്പൽ കുടുങ്ങിയതിന് ശേഷം മാർച്ച് 27 ലെ ചിത്രം, പ്രതിസന്ധി രൂക്ഷമായ മാർച്ച് 29 ലെ ചിത്രം എന്നിവയാണ് നാസ പങ്കുവെച്ചത്.

നാസയുടെ സുവോമി സാറ്റലൈറ്റ്, ഇൻഫ്രാറെഡ് ഇമേജിങ് റേഡിയോമീറ്റർ സംവിധാനം ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. മാർച്ച് 27 ന് 72 കിലോമീറ്റർ നീളത്തിലാണ് കപ്പലുകൾ സൂയസ് കടലിടുക്കിൽ കാത്തു കിടന്നത്. 29 ആഴപ്പോഴേക്കും കപ്പൽ നിരയുടെ ദൈർഘ്യo 100 കിലോമീറ്റർ ആയെന്ന് ചിത്രം വ്യക്തമാക്കുന്നു.

Story Highlights: Nasa Shares Nighttime Satellite images of Traffic Jam at Suez Canal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top