ട്രെയിന്‍ യാത്രക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചെന്ന പരാതി; വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. നോര്‍ത്ത്-സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജരും ആര്‍പിഎഫ് എഡിജിപിയും ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

നാലാഴ്ചയ്ക്കകമാണ് മറുപടി നല്‍കേണ്ടത്. സുപ്രിംകോടതി അഭിഭാഷക ജെസി കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിയുടെ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കന്യാസ്ത്രീകള്‍ക്ക് നേരെ അതിക്രമം ഉണ്ടായിട്ടില്ലെന്ന റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

Story Highlights: National Human Rights Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top