പുരസ്‌കാര നേട്ടത്തിൽ നരേന്ദ്ര മോദിക്കും സർക്കാരിനും നന്ദി അറിയിച്ച് നടൻ രജനികാന്ത്

ദാദ സാഹെബ് ഫാൽകെ പുരസ്‌കാര നേട്ടത്തിൽ അഭിനന്ദിച്ച പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് നടൻ രജനികാന്ത്. തന്റെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായി ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിൽ രജനികാന്ത് പറഞ്ഞു. തമിഴിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദറിനും, തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്കും, ഉപമുഖ്യമന്ത്രി പനീർസെൽവത്തിനും, ഡിഎംകെ നേതാവ് സ്റ്റാലിനും, കമൽ ഹസ്സനും നന്ദി പറഞ്ഞു.
അവാർഡ് നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രജനികാന്തിന്റെ അഭിനന്ദിച്ചിരുന്നു. ‘തലൈവ’ എന്നായിരുന്നു നരേന്ദ്രമോദി രജനികാന്തിനെ അഭിസംബോധന ചെയ്തത്. മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.
ഗായകരായ ആഷ ഭോസ്ലെ, ശങ്കർ മഹാദേവൻ, അഭിനേതാക്കളായ മോഹൻലാൽ, ബിശ്വജീത്, സംവിധായകൻ സുഭാഷ് ഘായ് എന്നിവർ ചേർന്നാണ് രജനികാന്തിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദ സാഹെബ് ഫാൽക്കെയുടെ അനുസ്മരണാർത്ഥമാണ് പുരസ്‌കാരം കേന്ദ്ര സർക്കാർ നടത്തുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നല്കപ്പെടുന്ന അജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് 1969 മുതൽ ദാദ സാഹെബ് ഫാൽക്കെ പുരസ്‌കാരം നൽകി വരുന്നത്.
Read Also: രജനികാന്തിന് ദാദാസാഹെബ് ഫാൽക്കെ അവാർഡ്
Story Highlights: Rajinikanth Thanks The Government For Dadasaheb Phalke Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here