ബാങ്ക് ലയനം; ഏഴ് ബാങ്കുകളുടെ ചെക്ക്ബുക്ക്, പാസ്ബുക്ക് എന്നിവ ഇന്ന് മുതൽ അസാധുവാകും

ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നീ ബാങ്ക് ചെക്ക്ബുക്ക്, പാസ്ബുക്കുകൾ ഇന്ന് മുതൽ അസാധുവാകും
ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക് എന്നിവയുടെ ലയനം 2019, 2020 ഏപ്രിൽ മാസത്തിൽ നടന്നിരുന്നു. ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റൽ ബാങ്കും, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും, പഞ്ചാബ് ലാഷണൽ ബാങ്കുമായും; സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായും; ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും; അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായാണ് ലയിച്ചത്. അതുകൊണ്ട് തന്നെ ഈ ബാങ്കുകളുടെ ചെക്ക്ബുക്ക്, പാസ്ബുക്കുകൾ അസാധുവാകുമെന്ന് പാരന്റ് ബാങ്കുകൾ അറിയിച്ചു.
എന്നാൽ സിൻഡിക്കേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കിനും പാസ് ബുക്കിനും ജൂൺ 30 വരെ വാലിഡിറ്റിയുണ്ട്.
Story Highlights: the bank cheque books pass books goes invalid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here