യുഎഇയില്‍ ഇന്ന് 2,315 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 2,315 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,499 ആയി. യുഎഇയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 463759 ആണ്. ഇന്ന് 2435 പേര്‍ കൊവിഡ് മുക്തരായതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

14470 പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സിലുളളത്. അതിനിടെ കൊവിഡ് വാക്‌സിന്‍ വിതരണം യുഎഇയില്‍ പുരോഗമിക്കുകയാണ്. ഇന്ന് 82833 ഡോസ് വാക്‌സിനാണ് യുഎഇയില്‍ നല്‍കിയത്. ഇതോടെ ആകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകള്‍ 83 ലക്ഷം കടന്നു.

Story Highlights: UAE reports 2315 new coronavirus cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top