വസ്തു തർക്കത്തിന്റെ പേരിൽ മൂന്ന് പേരെ കൊന്ന പ്രതിക്ക് തൂക്കുകയർ

വസ്തു തർക്കത്തിന്റെ പേരിൽ സഹോദരനെ അടക്കം മൂന്ന് പേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് തൂക്കുകയർ. ഉത്തർപ്രദേശ് കോടതിയുടേതാണ് നടപടി.

മഥുര സ്വദേശി ചന്ദനെയാണ് മഥുര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കൂട്ടുപ്രതികളായ മൂന്ന് പേർക്ക് ജീവപര്യന്തം കഠിനതടവും വിധിച്ചു. കേസിൽ ചന്ദന്റെ ഭാര്യയെ വെറുതെ വിട്ടു.

2018 ജൂണിൽ റായ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. വസ്തു തർക്കത്തിന്റെ പേരിൽ ചന്ദ്രൻ സഹോദരൻ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

Story Highlights: uttarpradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top