പതിനൊന്ന് സംസ്ഥാനങ്ങൾ രോഗ വ്യാപന ആശങ്ക ഉയർത്തുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദേശം

കൊവിഡ് സാഹചര്യം വിലയിരുത്താൻ പതിനൊന്ന് സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി യോഗം ചേർന്നു. എല്ലാ സംസ്ഥാനങ്ങളോടും കൂടുതൽ ജാഗ്രത പാലിക്കാൻ സെക്രട്ടറി നിർദേശം നൽകി.

മഹാരാഷ്ട്രയിൽ രോഗ വ്യാപന സാഹചര്യം മോശമായ പശ്ചാത്തലത്തിൽ കൂടുതൽ ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടു. പതിനൊന്ന് സംസ്ഥാനങ്ങൾ രോഗ വ്യാപനത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. തൊണ്ണൂറ് ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് യോഗത്തിൽ ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു. അതോടൊപ്പം വാക്‌സിനേഷൻ ഊർജിതമാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രഭരണ പ്രദേശങ്ങളോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.

Story Highlights: covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top