കലാശക്കൊട്ട് വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ട കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ നാലിനായിരുന്നു കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നടപടി.

കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആകില്ല. നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെന്നും കമ്മീഷന്‍ വ്യക്തമാക്കി. കലാശക്കൊട്ട് നടത്തിയാല്‍ ആള്‍ക്കൂട്ടമുണ്ടാകുമെന്നാണ് ആശങ്ക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം കമ്മീഷന്‍ അംഗീകരിച്ചത്. പരസ്യ പ്രചാരണം വൈകിട്ട് ഏഴു വരെയാകാം. എല്ലാ നിയോജകമണ്ഡലങ്ങളിലും നാളെ മുതല്‍ ബൈക്ക് റാലികള്‍ സംഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Story Highlights: Scientists measure ocean currents underneath Doomsday Glacier Antarctica

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top