പ്രതിപക്ഷ നേതാവ് കഥയറിയാതെ ആട്ടമാടുന്നു; സംസ്ഥാനത്തിന് വൈദ്യുതി നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി: വൈദ്യുതി മന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഥയറിയാതെ ആട്ടമാടുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അദാനിയുമായി കെഎസ്ഇബി കരാറില്‍ ഏര്‍പ്പെട്ടെന്ന ആരോപണം തെറ്റ്. സ്വകാര്യ ഏജന്‍സികളുമായി കെഎസ്ഇബി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് വൈദ്യുതി നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണെന്നും മന്ത്രി എം.എം. മണി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രംഗത്ത് എത്തിയത്. അദാനിയുമായി കെഎസ്ഇബി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. 8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്ഇബിയും ഒപ്പിട്ടിരിക്കുന്നത് എന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അതേസമയം, കെഎസ്ഇബിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. പ്രതിപക്ഷ നേതാവ് നേരത്തെ കരുതിവച്ച ബോംബ് ഇതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കരാറുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ ബോംബ് ചീറ്റിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Story Highlights: m.m. mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top