‘വിശ്വാസികളെ ലാത്തിച്ചാർജ് ചെയ്യാൻ ഗൂഢാലോചന നടത്തി’; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രധാനമന്ത്രി

മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട ദേവസ്വംമന്ത്രി വിശ്വാസികൾക്കെതിരായ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായെന്ന് നരേന്ദ്രമോദി പറഞ്ഞു. വിശ്വാസികളെ ലാത്തിച്ചാർജ് ചെയ്യാൻ ഗൂഢാലോചന നടത്തിയ ആളാണ് തിരുവനന്തപുരത്തെ ഒരു മന്ത്രിയെന്ന് പേരു പറയാതെയായിരുന്നു വിമർശനം.

എൽഡിഎഫും യുഡിഎഫും ഇരട്ട സഹോദരങ്ങളാണെന്നും മോദി പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അടുത്തടുത്ത് വരുന്ന കോൺഗ്രസും സിപിഐഎമ്മും ലയിച്ച് കൊമ്രേഡ് കോൺഗ്രസ് പാർട്ടിയെന്ന് പേരിടണമെന്നും മോദി പരിഹസിച്ചു. നമ്പി നാരായണനെ തകർത്തത് കോൺഗ്രസിലെ ഗ്രൂപ്പ് പോരാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

Story Highlights: assembly elections 2021, narendra modi, kadakampally surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top