ഡൽഹിയിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് അരവിന്ദ് കേജ്‌രിവാൾ

കൊവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ ലോക്ക്ഡൗൺ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ആശങ്കയില്ലെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് കുറവാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രതിദിനം 40നും 50നും ഇടയിൽ ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എന്നാൽ സ്ഥിതി മാറി. നിലവിൽ 10-12 പേരാണ് ദിവസേന മരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതില്ലെന്നും കേജ്‌രിവാൾ വ്യക്തമാക്കി.

Story Highlights: No plan for lockdown in Delhi says Arvind Kejriwal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top