പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ

Delhi Cyber Stalker Who uploaded girls Pics Online Arrested

പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ. ഡൽഹി-എൻസിആറിൽ നിന്നാണ് 25 കാരനായ ഭരത് ഖട്ടാർ എന്ന യുവാവിനെ പൊലീസ് പിടികൂടിയത്.

വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകളുടെ ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഭരത് ചെയ്യുന്നത്. ഒരു സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരനായ ഭരത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ലൊക്കേഷൻ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് യുവാവ് അറസ്റ്റിലാകുന്നത്.

ഭരത് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന ഒരു യുവതി നൽകിയ പരാതിയെ തുടർന്നാണ് ഭരത് അറസ്റ്റിലാകുന്നത്. ഭരത് ഉപയോഗിച്ചിരുന്ന മൊബൈലുകളും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Story Highlights: Delhi Cyber Stalker Who uploaded girls Pics Online Arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top