‘ബിരിയാണി’ സംവിധായകൻ സജിൻ ബാബുവിന് പുരസ്‌കാരം

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ സജിൻ ബാബു സംവിധാനം ചെയ്‌ത ബിരിയാണിക്ക് മറ്റൊരു പുരസ്‌കാരം കൂടി. ഏഴാമത് രാജസ്ഥാൻ ഫിലിം ഫെസ്റ്റിവലിൽ റീജിയണൽ സിനിമ മത്സരത്തിൽ സജിൻ ബാബുവിന് മികച്ച സംവിധായകനുള്ള ക്രിട്ടിക്സ് ചോയ്‌സ് അവാർഡാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ചത്.

2020 മുതൽ 50 ലേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ബിരിയാണിക്ക് 20-ഓളം അവാർഡ് ലഭിച്ചിട്ടുണ്ട്. ബോസ്റ്റണിലെ ആറാമത് കാലിഡോസ്കോപ് ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ, മികച്ച നടി എന്നീ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. 42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി കനികുസൃതി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്പെയിനിലെ ഇമാജിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതി രണ്ടാമത്തെ മികച്ച നടിക്കുള്ള അവാർഡ് നേടിയിരുന്നു.

കഴിഞ്ഞ ഐഐഎഫ്കെയിൽ പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മേളയിൽ പ്രദർശിപ്പിച്ച എല്ലാ ഷോയും ഹൗസ് ഫുള്ളായിരുന്നു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലാണ് ബിരിയാണി ആദ്യമായി പ്രദർശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാർഡ് ലഭിച്ചിരുന്നു.

Story Highlights: director Sajin Babu Wins another Award for Biriyani Movie, Rajasthan Film Festival

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top