അസമില്‍ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെത്: ഗൗരവ് ഗോഗോയ്

അസമില്‍ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെത് എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ്. ബിജെപിയുടെ പ്രചാരണം ജനങ്ങള്‍ക്ക് മടുത്തു. അസമിലെ ജനങ്ങള്‍ക്ക് ആവശ്യം വികസനവും തൊഴിലുമാണ്.
അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെത് തന്നെയായിരിക്കും. ജോലി, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, സമാധാനം തുടങ്ങിയ കാര്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.
Read Also: പ്രിയങ്ക ഗാന്ധി ഇന്ന് അസമില്‍
അസമില്‍ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ നടപടിയെ അദ്ദേഹം ചൂണ്ടിക്കാട്ടി. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ വിലക്കിയ നടപടി ബിജെപിയുടെ നിരാശയെയാണ് കാണിക്കുന്നത്. തന്റെ അച്ഛന്‍ തരുണ്‍ ഗോഗോയിക്ക് നല്ല വീക്ഷണമാണ് അസമിനെ കുറിച്ചുണ്ടായിരുന്നത്. അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ക്ക് ആയില്ലെന്നും ഗൗരവ് കുറ്റപ്പെടുത്തി.
Story Highlights: assam, congress, gourav gogoi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here