സംസ്ഥാനത്ത് ഉണ്ടായ പ്രളയം മനുഷ്യ നിര്‍മിതമെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി

സംസ്ഥാനത്ത് 2018 ല്‍ ഉണ്ടായ പ്രളയം മനുഷ്യ നിര്‍മിതമെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ചാണ്ടി. ഡാം തുറന്നുവിട്ടാണ് ജനങ്ങളെ മുക്കികൊന്നത്. മനുഷ്യ നിര്‍മിത പ്രളയം അല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പക്ഷേ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ വാദങ്ങള്‍ തെറ്റെന്ന് തെളിയിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2018 ലെ വെള്ളപ്പൊക്കം സംബന്ധിച്ച് ഒരു വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അത് അന്ന് പ്രതിപക്ഷം പറഞ്ഞത് ശരിവച്ചുകൊണ്ടുള്ളതാണ്. മനുഷ്യ നിര്‍മിതമായ വെള്ളപ്പൊക്കമാണെന്ന് അന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. വെള്ളം കുത്തിയൊലിച്ച് വരുന്ന സമയത്ത് ഇവിടുത്തെ എല്ലാ ഡാമുകളും തുറന്നുവിട്ടു. വെള്ളത്തില്‍ കേരളത്തെ മുക്കികൊന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top