Advertisement

പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്ന് മന്ത്രി തോമസ് ഐസക്

April 3, 2021
1 minute Read

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ട്. പ്രതിശീർഷ കടം എഴുപത്തിനാലായിരം ഉണ്ടെങ്കിലും 2.21 ലക്ഷം രൂപ വരുമാനമുണ്ടെന്നും ഐസക് പറഞ്ഞു.

സംസ്ഥാനത്തെ കടക്കെണിയിലാക്കിയ മന്ത്രിയാണ് ഐസക്കെന്നും കടം വാങ്ങിയ പണം മിച്ചമാണെന്ന് പറയാനുള്ള വൈഭവം ഐസക്കിനേയുള്ളൂവെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് തോമസ് ഐസക് രംഗത്തെത്തിയത്. പ്രതിശീർഷ വരുമാനം കഴിഞ്ഞ സർക്കാരിനെക്കാൾ വർധിച്ചെന്നും സാമ്പത്തിക വളർച്ച കൂടിയെന്നും ഐസക്ക് അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും തോമസ് ഐസക് വിമർശനം ഉന്നയിച്ചു. മോദി കേരത്തിൽ വന്ന് പറഞ്ഞതെല്ലാം വർഗീയതയാണെന്നും അത് ഇവിടെ വിലപ്പപോകില്ലെന്നും ഐസക് കൂട്ടിച്ചേർത്തു.

Story Highlights: Thomas issac, Ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top