Advertisement

പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ; ട്വിറ്ററിന്റെ ഫ്‌ളീറ്റ്സിൽ ജിഫുകളും ട്വിമോജികളും ഉപയോഗിക്കാം

April 3, 2021
Google News 5 minutes Read

ട്വിറ്ററിന്റെ ഫ്‌ളീറ്റ്സിൽ ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാനുള്ള ഫീച്ചർ വന്നു. ട്വിറ്ററിന്റെ ഡിസപ്പിയറിംഗ് പോസ്റ്റ് ഫീച്ചറാണ് ഫ്‌ളീറ്റ്‌സ്. ആൻഡ്രോയ്ഡ്, ഐഒസ് സ്മാർട്ട്ഫോണുകളിൽ ഈ ഫീച്ചർ ലഭിക്കും. ഫേസ്ബുക് ,ഇൻസ്റ്റാഗ്രാം ,സ്നാപ്ചാറ്റ് , വാട്‍സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിലേത് പോലെ ട്വിറ്റർ ഉപയോക്താക്കൾക്ക് തങ്ങളുടെ പോസ്റ്റുകൾ ഡിസപ്പിയറിംഗ് സ്റ്റോറി രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ട്വിറ്റർ ഫ്‌ളീറ്റ്സ്.

ഉപയോക്താക്കൾക്ക് തങ്ങളുടെ പോസ്റ്റ് ഇരുപത്തിനാല് മണിക്കൂർ നേരം പ്ലാറ്റ്‌ഫോമിൽ ഇടാൻ സാധിക്കും. ഇതിനു ശേഷം ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും.ഫ്‌ളീറ്റ് ലൈൻ എന്ന് ട്വിറ്റർ വിളിക്കുന്ന സ്‌ക്രീനിന്റെ മുകൾ ഭാഗത്താണ് ഈ പോസ്റ്റുകൾ അഥവാ ഫ്‌ളീറ്റുകൾ കാണാൻ സാധിക്കുന്നത്.

അടുത്തിടെ ഒരു ട്വീറ്റിലൂടെ ട്വിറ്റർ സപ്പോർട്ട് ടീമാണ് ഉപയോക്താക്കൾക്ക് തങ്ങളുടെ ഫ്‌ളീറ്റ്സ് സ്റ്റോറികൾ ചേർക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചത്. സ്റ്റിക്കറുകൾ ചേർക്കാനായി സ്‌ക്രീനിന്റെ താഴെയുള്ള സ്മൈലി ഫേസ് ഐക്കണിൽ ടാപ്പ് ചെയ്യുക. തങ്ങളുടെ സ്റ്റോറികൾ ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തിൽ ആനിമേറ്റഡ് സ്റ്റിക്കറുകൾ ചേർക്കാൻ കഴിയും.

തീജ്വാല, ഹൃദയം, ചിരിക്കുന്ന മുഖം, ചിന്തിക്കുന്ന മുഖം തുടങ്ങി ചില ജനപ്രിയ ഇമോജികളുടെ വകഭേദങ്ങളാണ് ട്വിമോജികൾ. സ്റ്റിക്കറുടെ വലുപ്പത്തിൽ മാറ്റം വരുത്താൻ കഴിയും . സ്റ്റോറികളിൽ ചേർക്കുന്നതിന് ഈ സ്റ്റിക്കറുകളിൽ ടാപ്പ് ചെയ്താൽ മാത്രം മതി.

Story Highlights: Twitter Fleets Add New Features GIFs and Twemojis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here