തിരുവനന്തപുരത്തെ തീരമേഖലകളില്‍ കേന്ദ്രമന്ത്രിമാരുടെ മിന്നല്‍ സന്ദര്‍ശനം

തിരുവനന്തപുരത്തെ തീരമേഖലകളില്‍ കേന്ദ്രമന്ത്രിമാരുടെ മിന്നല്‍ സന്ദര്‍ശനം. കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, ഗിരിരാജ് സിംഗ്, വി. മുരളീധരന്‍ എന്നിവര്‍ സംഘത്തിലുണ്ട്. വലിയതുറയില്‍ ഹാര്‍ബര്‍ നിര്‍മാണം പരിഗണിക്കുമെന്ന് മന്ത്രിമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

വലിയതുറയിലാണ് അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിസംഘം സന്ദര്‍ശനം നടത്തിയത്. വലിയതുറയില്‍ ഹാര്‍ബര്‍ വേണമെന്ന ആവശ്യം വര്‍ഷങ്ങളായി പ്രദേശവാസികള്‍ ഉന്നയിക്കുന്നതാണ്. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഇന്നലെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രിമാര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചത്.

ഹാര്‍ബര്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഹര്‍ബര്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്ന ഉറപ്പാണ് കേന്ദ്രമന്ത്രിമാരുടെ സംഘം നല്‍കിയിരിക്കുന്നത്.

Story Highlights: Union ministers’ visit – coastal areas of Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top