അമ്മ ടിവി ഓഫ് ചെയ്തു; 19കാരൻ ജീവനൊടുക്കി

boy commits suicide TV

അമ്മ ടിവി ഓഫ് ചെയ്തതിന് 19കാരൻ ടിവി ഓഫ് ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഓൺലൈൻ ക്ലാസ് കഴിഞ്ഞുവന്ന് സോഫയിൽ കിടന്നുകൊണ്ട് ടിവി കാണുന്ന കുട്ടിയെ ശകാരിച്ച് അമ്മ ടിവി ഓഫ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ കുളിമുറിയിൽ കയറിയാണ് കുട്ടി തൂങ്ങിമരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

“നേരെ ഇരുന്ന് ടിവി കാണാൻ ആദ്യം അമ്മ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ അവർ ടിവി ഓഫ് ചെയ്തു. ടിവി ഓഫ് ചെയ്തതിനെ തുടർന്ന് കുട്ടി കുളിമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയും സഹോദരിയും ചേർന്ന് മൃതദേഹം കണ്ടെടുക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

Story Highlights: 19-year-old boy commits suicide after mother switches off TV

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top