Advertisement

ലുലു മാളിൽ തോക്ക് കണ്ടെത്തിയ സംഭവം; കസ്റ്റഡിയിലെടുത്ത വയോധികനെ ചോദ്യം ചെയ്ത് വിട്ടയച്ചു

April 4, 2021
Google News 1 minute Read

കൊച്ചിയിലെ ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത വായോധികനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. മാളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെയാണ് ആലുവ സ്വദേശിയായ വായോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 86 വയസുകാരനായ ഇയാൾ വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. ഇയാളുടെ വീട്ടുകാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. വായോധികൻ കുറ്റം നിഷേധിച്ച സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തോക്ക് ഉപയോഗ ശൂന്യമാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഈസ്റ്ററിന്റെയും തെരെഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Story Highlights: Lulu mall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here