സ്ട്രൈക്ക് റേറ്റ് ഓവർറേറ്റഡാണ്: ശുഭ്മൻ ഗിൽ

Strike Rate Shubman Gill

ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് റേറ്റ് ഓവർറേറ്റഡായ കാര്യമാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ യുവതാരം ശുഭ്മൻ ഗിൽ. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കലാണ് പ്രധാനം. ഒരു രീതിയിൽ മാത്രം കളിക്കാൻ കഴിയൂ എന്ന രീതി മാറേണ്ടതാണെന്നും ശുഭ്മൻ ഗിൽ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“സ്ട്രൈക്ക് റേറ്റ് ഓവർറേറ്റഡാണെന്നാണ് എനിക്ക് തോന്നുന്നത്. സാഹചര്യവുമായി നിങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാനം. 200 സ്ട്രൈക്ക് റേറ്റിൽ കളിക്കാനാണ് ടീം ആവശ്യപ്പെടുന്നതെങ്കിൽ അങ്ങനെയും 100 സ്ട്രൈക്ക് റേറ്റിൽ കളിക്കാനാണ് ടീം ആവശ്യപ്പെടുന്നതെങ്കിൽ അങ്ങനെയും കളിക്കാൻ കഴിയണം. കളിയുടെ സാഹചര്യവുമായി പൊരുത്തപ്പെടുക എന്നതാണ് കാര്യം. ഒരു രീതിയിൽ മാത്രം കളിക്കാൻ കഴിയൂ എന്ന രീതിയാണ് മാറേണ്ടത്. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാൻ കഴിയണം.”- ഗിൽ പറഞ്ഞു.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: Strike Rate Is Overrated, Says Shubman Gill

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top