Advertisement

നേമത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം

April 4, 2021
Google News 1 minute Read

തിരുവനന്തപുരം നേമം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. കോണ്‍ഗ്രസ് കൊടികള്‍ അഴിച്ചുമാറ്റണമെന്ന് നിരീക്ഷകര്‍ ആവശ്യപ്പെട്ടു. മാറ്റില്ലെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കൊടികള്‍ കെട്ടിയത് രാഹുല്‍ ഗാന്ധിയുടെ പ്രചാരണ യോഗത്തിന്റെ ഭാഗമായെന്നും കോണ്‍ഗ്രസ്.

കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് ഓഫീസ് പൂജപ്പുരയിലാണ്. അവിടെ രാഹുല്‍ ഗാന്ധി പ്രസംഗിക്കാനിരിക്കെയാണ് സംഭവം. ഓഫീസിലെത്തിയാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പരിസരത്ത് കെട്ടിയ കൊടികള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ബൈക്ക് റാലി ഒഴിവാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഇത് പാലിച്ചില്ല. പക്ഷേ ഇതിന് എതിരെ നടപടികള്‍ ഇല്ലായിരുന്നുവെന്നും ആക്ഷേപം. സിപിഐഎം അനുകൂലികളായ ഉദ്യോഗസ്ഥരാണ് കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വാക്കേറ്റത്തിന് ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി.

Story Highlights: congress, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here