2025 ഓടെ 10 ൽ 6 പേർക്ക് യന്ത്രങ്ങളാൽ തൊഴിൽ നഷ്ടപ്പെടുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം

മനുഷ്യരെപ്പോലെ യന്ത്രങ്ങളും ജോലിയിൽ തുല്യമായ സമയം ചെലവഴിക്കാൻ തുടങ്ങുമ്പോൾ 2025 ഓടെ 10 ൽ 6 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്. 19 രാജ്യങ്ങളിലെ 32,000 തൊഴിലാളികളെ ഉൾപ്പെടുത്തി നടത്തിയ സർവേക്ക് ശേഷമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഏതാനും വർഷങ്ങൾക്കുള്ളിൽ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവരായിരുന്നു സർവേയിൽ പങ്കെടുത്ത 40 % തൊഴിലാളികളും. എന്നാൽ 56 % പേർ ദീർഘകാല തൊഴിലുകൾ ഭാവിയിൽ ലഭിക്കുമെന്ന് കരുതുന്നവരായിരുന്നു.
80 % തൊഴിലാളികൾ പുതിയ സാങ്കേതിക വിദ്യയിൽ അധീനമായവരും സ്വന്തം കഴിവുകൾ വികസിപ്പിക്കാൻ പ്രയത്‌നിക്കുന്നവരുമാണ്. 2020 ൽ 40 % തൊഴിലാളികൾ തങ്ങളുടെ ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കുന്നതിന് ലോക്‌ഡൗണിൽ വീട്ടിലിരുന്ന കാലയളവ് ഉപയോഗപ്പെടുത്തി. 77 % പേർ പുതിയ കഴിവുകൾ പഠിക്കാനോ വീണ്ടും പരിശീലനം നേടാനോ തയ്യാറാണെന്നും സർവേ വ്യക്തമാക്കുന്നു.
കൊവിഡും ലോക്‌ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ആളുകൾ ഇതുവരെ കരകയറിയിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. യന്ത്രങ്ങളെയും നിർമിത ബുദ്ധിയെയും കൂടുതൽ ആശ്രയിക്കുന്നതിലൂടെ 85 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് വേൾഡ് എക്കണോമിക്സ് ഫോറം കഴിഞ്ഞ വർഷവും പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Story Highlights: 6 Out of 10 People May Lose Jobs to Machines by 2025, report by World Economic Forum (WEF).
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here