കൊവിഡ്; ഓഹരി വിപണികളില്‍ കനത്ത ഇടിവ്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുന്നു. സെന്‍സെക്‌സ് 1200 പോയന്റ് നഷ്ടത്തില്‍ 48818ഉം നിഫ്റ്റി 330 പോയന്റ് താഴ്ന്ന് 14540തിലും എത്തി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതാണ് വിപണിയെ ബാധിച്ചത്.

സെന്‍സെക്‌സ് 305 പോയന്റ് നഷ്ടത്തില്‍ 49,724ലും നിഫ്റ്റി 82 പോയന്റ് താഴ്ന്ന് 15,785ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 688 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 719 ഓഹരികള്‍ നഷ്ടത്തിലുമാണ്. 107 ഓഹരികള്‍ക്ക് മാറ്റമില്ല.

കൂടാതെ ഇന്ത്യന്‍ രൂപയുടെ വിപണി മൂല്യവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ഡോളറിന് 73.39 രൂപ എന്ന നിരക്കിലാണിപ്പോള്‍.

Story Highlights: covid 19, stock market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top