വനിതാ ഐപിഎൽ ഡൽഹിയിൽ; ഇക്കൊല്ലം ടീമുകൾ വർധിപ്പിക്കില്ലെന്ന് സൂചന

ഇക്കൊല്ലത്തെ വനിതാ ടി-20 ചലഞ്ച് ഡൽഹിയിൽ നടക്കുമെന്ന് സൂചന. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുമെന്നാണ് സൂചന. ഐപിഎൽ പ്ലേഓഫുകൾ നടക്കുന്ന അഹ്മദാബാദിൽ തന്നെ വിമൻസ് ടി-20 ചലഞ്ചും നടത്താനായിരുന്നു നേരത്തെ ബിസിസിഐയുടെ തീരുമാനം. എന്നാൽ, ബയോബബിൾ സൗകരം ഒരുക്കാനുള്ള എളുപ്പത്തിനു വേണ്ടി വേദി ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.
ഇക്കൊല്ലം ഒരു ടീമിനെക്കൂടി ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചിരുനു. എന്നാൽ, രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ടീമുകളായിത്തന്നെ തുടർന്നേക്കും. കൂടുതൽ വിദേശ താരങ്ങൾ എത്തിയാലേ ടീം വർധിപ്പിക്കാൻ സാധിക്കൂ എന്നും ഇങ്ങനെ ഒരു അവസരത്തിൽ അത് ബുദ്ധിമുട്ടാവും എന്നും ബിസിസിഐ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.
Story Highlights: Delhi Likely To Host Women’s T20 Challenge 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here