യാത്രയിൽ ഡ്രൈവർ ഉറങ്ങിയാൽ അലാറമടിക്കും; നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് മിലിട്ടറി കോളജ്

വാഹനാപകടങ്ങൾ ഉണ്ടാകാൻ ഏറെകുറെ കാരണമാകുന്നത് ഉറക്കമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ ഇന്ത്യയിൽ ഇതുവരെ സംഭവിച്ച അപകടങ്ങളും ഏറെയാണ്. എന്നാൽ, ഡ്രൈവർമാർ ഉറങ്ങാൻ തുടങ്ങുമ്പോൾ തന്നെ അവരെ ഉണർത്താനായി ഒരു സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഹൈദരാബാദിലെ മിലിട്ടറി കോളജ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണം ഉറക്കം തൂങ്ങികളായ ഡ്രൈവർമാരെ അലാറമടിച്ച് ഉണർത്തും. അതിലൂടെ വാഹനാപകടം കുറയ്ക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. എ.ഐ അധിഷ്ഠിത അപകട നിവാരണ സംവിധാനം ഒരു പൈലറ്റ് പ്രൊജക്ടിന് കീഴിൽ മിലിട്ടറി കോളജ് വികസിപ്പിച്ചെടുത്തതാണ്. പൊതുജനങ്ങളിലേക്ക് എത്തിക്കാനായി ഡിവൈസ് തെലങ്കാന സർക്കാരിന് കൈമാറിയിട്ടുണ്ട്.
വാഹനത്തിന്റെ ഡാഷ് ബോർഡിലാണ് ഉപകരണം ഘടിപ്പിക്കേണ്ടത്. യാത്രക്കിടയിൽ ഡ്രൈവർമാരുടെ കണ്ണുകൾ സെൻസറുകൾ ഉപയോഗിച്ച് ഡിവൈസ് നിരീക്ഷിച്ചുകൊണ്ടേയിരിക്കും. അധികം സമയം കണ്ണുകൾ അടഞ്ഞുകൊണ്ട് ഇരിക്കുകയാണെങ്കിൽ അലാറമടിക്കും. അതിലൂടെയാണ് അപകടം തടയുന്നത്. ഉപകരണത്തിന് പ്രവർത്തിക്കാൻ വാഹനത്തിന്റെ ബാറ്ററിയിൽ നിന്നും വളരെ കുറച്ച് പവർ മാത്രം ഉപയോഗിച്ചാൽ മതി എന്നതും പ്രത്യേകതയാണ്. സംസ്ഥാനത്തെ ലോറിയും ബസ്സുകളുമടക്കമുള്ള വാഹനങ്ങളിൽ ഡിവൈസ് ഉപയോഗിച്ച് തുടങ്ങാനുള്ള ചർച്ചകൾ നടക്കുകയാണ്.
Read Also: സ്മാർട്ട് ഫോൺ ഉത്പാദനം അവസാനിപ്പിച്ച് എൽജി
Story Highlights: Hyderabad Military College Develops Al-based Accident Prevention System To Alert Driver From Dozing Off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here