കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി. മമ്പറത്ത് സ്ഥാപിച്ച കട്ടൗട്ടിന്റെ തലയാണ് വെട്ടിമാറ്റിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു.
ദുഷ്ട മനസുകളാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്ന് സിപിഐഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു. ‘പ്രദേശത്ത് ആർഎസ്എസ്-ബിജെപി ഗുണ്ടാ സംഘമുണ്ട്. അവരാണെങ്കിൽ ക്വട്ടേഷനിൽ പങ്കെടുക്കുന്നവരാണ്. ഇന്ന് അവിടെ പയപ്പോഴാണ് എത്രമാത്രം ദുഷ്ട മനസുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസിലാകുന്നത്’- എംവി ജയരാജൻ പറഞ്ഞു.
Story Highlights: KANNUR CM CUTOUT BEHEADED
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News