ലാവലിന്‍ കേസ് മാറ്റിവയ്ക്കണം; സുപ്രിംകോടതിക്ക് കത്ത് നല്‍കി ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി

snc lavlin case postponed supreme court

ലാവലിന്‍ കേസ് നാളെ പരിഗണിക്കാനിരിക്കേ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് സുപ്രിംകോടതിക്ക് കത്ത് നല്‍കി. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് എ ഫ്രാന്‍സിസ് സമര്‍പ്പിച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലാവലിന്‍ കേസ് നാളെ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ കേസ് മാറ്റിവയ്ക്കണമെന്ന കക്ഷികളുടെ കത്തുകള്‍ അനുവദിക്കുകയാണ് സുപ്രിംകോടതിയുടെ രീതി.

കഴിഞ്ഞ 27 തവണയും കേസ് മാറ്റിവച്ചിരുന്നു. സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് കൂടുതല്‍ തവണയും കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതിക്ക് മുന്നിലെത്തുന്നത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍ ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

Story Highlights: lavalin case, pinarayi vijayan, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top