മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൈമാറി. അഴിമതി ആരോപണത്തില്‍ ബോംബൈ ഹൈക്കോടതി അനില്‍ ദേശ്മുഖിനെതിരെ സിബിഐയോട് പ്രാഥമിക അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജി.
സിബിഐ അന്വേഷണം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നതിനാലാണ് രാജിയെന്ന് എന്‍സിപി പ്രതികരിച്ചു.
ഡാന്‍സ് ബാറുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാന്‍ അനില്‍ ദേശ്മുഖ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണമാണ് മുംബൈ പൊലീസ് മേധാവി പരംബീര്‍ സിംഗ് ഉന്നയിച്ചത്. പരംബീര്‍ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നല്‍കിയ കത്ത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here