‘കൊവിഡിന്റെ പേരിൽ ആരും പേടിപ്പിക്കാൻ നോക്കണ്ട; വ്യവസ്ഥകൾ കൃത്യമായി പാലിക്കും’: ഉമ്മൻചാണ്ടി

തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് നേതാവും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ്മൻചാണ്ടി. എല്ലാ മണ്ഡലങ്ങളിലും മാറ്റം പ്രകടമാണ്. യുഡിഎഫ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കൊവിഡിന്റെ പേരിൽ ആരും പേടിപ്പിക്കാൻ നോക്കണ്ട. കൊവിഡ് വ്യവസ്ഥകൾ കൃത്യമായി പാലിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപിയെ യുഡിഎഫ് ഒറ്റയ്ക്ക് തോൽപ്പിക്കും. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ജനസമ്പർക്ക പരിപാടിയിലാണ് ഉമ്മൻചാണ്ടി. വാർഡ് തലത്തിൽ എല്ലാ നേതാക്കളും ജനസമ്പർക്ക പരിപാടി നടത്തണമെന്ന് കെപിസിസി നിർദേശമുണ്ടായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

Story Highlights: assembly election 2021, oommen chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top