49ൽ നിൽക്കെ ക്യാച്ചെടുത്ത് പുറത്താക്കി; ബാറ്റ് കൊണ്ട് ഫീൽഡറുടെ തലക്കടിച്ചു; ബാറ്റ്സ്മാനെതിരെ കേസ്

batsman critically injures fielder

ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ് കൊണ്ട് ഫീൽഡറുടെ തലയ്ക്കടിച്ച യുവാവിനെതിരെ കേസ്. വ്യക്തിഗത സ്കോർ 49ൽ നിൽക്കെ തന്നെ ക്യാച്ച് ചെയ്ത് പുറത്താക്കിയതിനെ തുടർന്നാണ് ബാറ്റ്സ്മാൻ ഫീൽഡറുടെ തലയ്ക്ക് ബാറ്റ് കൊണ്ട് അടിച്ചത്. ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മേള ഗ്രൗണ്ടിൽ, സിറ്റിയിലെ രണ്ട് ടീമുകൾ നടന്ന മത്സരത്തിനിടെ സഞ്ജയ് പാലിയ 49 റൺസിൽ എത്തിനിൽക്കെ സച്ചിൻ പരശാർ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. പുറത്തായ ഉടൻ പരശാറുടെ അടുത്തെത്തിയ സഞ്ജയ് ഇയാളെ ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റയുടൻ പരശാർ അബോധാവസ്ഥയിലായി. മറ്റ് കളിക്കാർ ചേർന്ന് സഞ്ജയെ പിടിച്ചുമാറ്റുകയും പരശാറെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരശാർ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ പറഞ്ഞു.

പ്രതി സഞ്ജയ് ഒളിവിലാണ്. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

Story Highlights: Out at 49, batsman critically injures fielder who took catch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top