മുട്ടാർ പുഴയിൽ പെൺകുട്ടി മരിച്ച സംഭവം; പിതാവ് സനു മോഹൻ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിലെന്ന് സൂചന

കളമശേരി മുട്ടാർ പുഴയിൽ പതിമൂന്നുവയസുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. വാളയാർ ചെക്ക് പോസ്റ്റുവഴി കടന്നു കളഞ്ഞ സനു മോഹൻ തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത സനു മോഹന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. കേരളത്തിൽ നിന്ന് കടന്ന സനു മോഹൻ തമിഴ്‌നാട്ടിലുണ്ടെന്നാണ് സുഹൃത്ത് വ്യക്തമാക്കിയിരിക്കുന്നത്. ചെന്നൈ സ്വദേശിയാണ് സുഹൃത്ത് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

മുട്ടാർ പുഴയിൽ പതിമൂന്നു വയസുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു. പിതാവ് സനുവിനെ ഇനിയും കണ്ടെത്തിയിട്ടില്ല. കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാർ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പൊലീസ് പറയുന്നത്. സനു പൂനെയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ മാർവാടി സംഘം നോട്ടമിട്ടിരുന്നതായും പൊലീസ് കരുതുന്നു.

Story Highlights: vyga death case, sanu mohan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top