Advertisement

പശ്ചിമ ബംഗാളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം; സംയുക്ത മോര്‍ച്ചയില്‍ ഭിന്നത

April 5, 2021
Google News 2 minutes Read
rahul gandhi dissatisfied over fielding cine actors

പശ്ചിമ ബംഗാളിലെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ സംയുക്ത മോര്‍ച്ചയില്‍ ഭിന്നത. രാഹുല്‍ ഗാന്ധിയുടെ പ്രചരണം ബംഗാളില്‍ വേണ്ടെന്ന് ഇടത് പക്ഷം പറയുന്നു.

കേരളത്തില്‍ രാഹുല്‍ നടത്തിയ വിമര്‍ശനങ്ങള്‍ തിരിച്ചടിക്കും എന്നാണ് സിപിഐഎം നിലപാട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണം മുര്‍ഷിദാബാദില്‍ അടക്കം നടത്തും എന്ന് ഉറച്ചാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടാണ് ബംഗാളിലെ സഖ്യം ഉണ്ടാക്കിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

സിപിഐഎമ്മിനെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം കേരളത്തിലെ പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ആര്‍എസ്എസ്- ബിജെപി വിഭജന തന്ത്രമാണ് കേരളത്തില്‍ സിപിഐഎമ്മും പയറ്റുന്നതെന്ന് രാഹുല്‍ ആരോപിച്ചു. കേരളത്തെ ആര്‍എസ്എസും ബിജെപിയും കൃത്യമായി മനസിലാക്കിയിട്ടില്ല. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ധാര്‍ഷ്ട്യത്തിനെതിരായാണ് യുഡിഎഫിന്റെ പോരാട്ടം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നേമത്ത് നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.

Story Highlights: assembly elections 2021, west bengal, rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here